Writing here are some of my thoughts.
J.Francis
Kottayam.
Creative Artist & Designer
Whatsapp; + 91 9496 11 4886.
Kerala, India.
https://www.facebook.com/jfranciskottayam/
എന്നെ
"നീ"
നീ എന്നു വിളിച്ചതും നിന്നെ ഞാൻ
"നീ"
എന്നു വിളിച്ചതും ഒരു പരസ്യ വാചകമാക്കി തന്നതിന് നന്ദിയുണ്ട്.
നീ എന്ന വാക്കിന് ഇത്രയും ശക്തിയുണ്ടെന്ന് എന്നെ പഠിപ്പിച്ചതാരാണ്
നീയാണോ?
നിങ്ങളാണോ?
ഈ പ്രപഞ്ചമാണോ?
ഒരു പുൽക്കൊടിത്തുമ്പിനെ പറിച്ചു കളയുക എത്ര നിസ്സാരമാണ് ഞാൻ അതിലും എത്രയോ ചെറുതാണ്.
ചെറുതായിരിക്കുക
എത്രയോ വലുതാണ് .
അകലങ്ങൾക്കും അടുപ്പങ്ങൾക്കും ഇടയിൽ എന്തോ ഒന്നുണ്ട് ഇവയെ തമ്മിൽ ചേർത്തുനിർത്തുന്ന എന്തോ ഒന്ന് ...
എൻ്റെ കാൽപാടുകൾ അനന്തകാലത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു .
ആരോടും പരിഭവം ഇല്ലാതെ പിണക്കങ്ങൾ ഇല്ലാതെ ആൾക്കൂട്ടത്തിലൂടെ ഞാൻ നടന്നു പോകുന്നു അത്ര മാത്രം .....
നന്ദി
J. Francis
Comments
Post a Comment